പോത്തുകല്ലിൽ മണ്ണിലെ മുരൾച്ച, പരിശോധന നടത്തി.പ്രശ്നം ഇല്ലെന്ന് ദുരന്തനിവാരണ അതോറ്റി.

പോത്തുകല്ലിൽ മണ്ണിലെ മുരൾച്ച, പരിശോധന നടത്തി.പ്രശ്നം ഇല്ലെന്ന് ദുരന്തനിവാരണ അതോറ്റി.
Nov 1, 2024 02:33 PM | By PointViews Editr

മലപ്പുറം: ജില്ലയിലെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആനക്കല്ല് കുന്നിൽ ഒക്ടോബർ 17 ന് വൈകിട്ട് 4 നും 18 ന് പുലർച്ചെ 4.45നും 29 ന് രാത്രി 9 നും 10.45 നും ഉണ്ടായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവർ സ്ഥല പരിശോധന നടത്തി. സ്ഥല പരിശോധനാ റിപ്പോർട്ടും ലഭ്യമായ മറ്റ് വിവരങ്ങളും മുൻ അനുഭവങ്ങളും വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനകളും അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തിൻ്റെ ഈ വിഷയത്തിലെ നിഗമനങ്ങൾ:

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവിൽ മാത്രമാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. 113 മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിന്റെ 98 മുതൽ 95 മീറ്റർ വരെയുള്ള കുന്നിൻ ചെരുവിലാണ് ഇവ അനുഭവപ്പെട്ടത്. ചെങ്കുത്തായ മലയല്ല ഈ പ്രദേശം.

ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള പാറകളുടെ ഘർഷണവും പൊട്ടലും മൂലം പ്രാദേശികമായി ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവുമാണിതെന്നാണ് അനുമാനിക്കുന്നത്. ഇത്തരം പ്രതിഭാസം കേരളത്തിൽ പല പ്രദേശങ്ങളിലും മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ പൊതുവിൽ അപകടകാരി അല്ല.

ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മമായ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രതിഭാസത്തിന് കാരണം. ഭൂജല വിനിയോഗം മൂലം പാറകൾക്ക് ഉണ്ടാകുന്ന സ്ഥാനചലനം, കുഴൽ കിണറുകളിലൂടെ ഭൂമിയുടെ ഉള്ളിലുള്ള ചെറിയ അറകളിൽ അടങ്ങിയ വായു പുറത്തേക്ക് പോകുമ്പോൾ പാറകൾക്കുണ്ടാകുന്ന സ്ഥാനചലനം എന്നിവയും ഇത്തരം പ്രതിഭാസത്തിന് കരണമാകാറുണ്ട്.

കെട്ടിടങ്ങളുടെ പഴക്കവും ഘടനാപരമായ ബലഹീനതയും കാരണം ഇത്തരം പ്രകമ്പനം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തറയിലും ലിൻ്റൽ ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള പൊട്ടലുകൾ കാണാറുണ്ട്. ഈ പൊട്ടലുകളുടെ തോതും രീതിയുമനുസരിച്ച് എൻജിനീയറെ കൊണ്ട് പരിശോധിപ്പിച്ച് കേടുപാടുകൾ മാറ്റി തുടർന്നും ഉപയോഗിക്കാവുന്നതാണ്.

പ്രദേശത്തിന്റെ ഘടന കൂടുതൽ കൃത്യമായി മനസിലാക്കുന്നതിന് ഈ കുന്നിൻ ചെരുവ് ജിയോഫിസിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കോഴിക്കോട് എൻ.ഐ.ടി യുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയം ബന്ധപ്പെട്ടിട്ടുണ്ട്.

ഭൂമികുലുക്കം നിലവില്‍ പ്രവചന സംവിധാനങ്ങളുള്ള പ്രകൃതി പ്രതിഭാസമല്ല. കേന്ദ്ര കലാവസ്ഥാ വകുപ്പിനാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം നിരീക്ഷിക്കുവാനും കാറ്റലോഗ് സൂക്ഷിക്കുവാനുമുള്ള ചുമതല. അതത് സമയത്തെ പ്രധാന ഭൂമികുലുക്കങ്ങള്‍ https://seismo.gov.in/MIS/riseq/earthquake ൽ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വകുപ്പിന് കീഴിലുള്ള നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ആണ് ആധികാരികമായി ഭൂമികുലുക്കം സംബന്ധിച്ച പഠനവും നിരീക്ഷണവും നടത്തുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുണ്ടായ പ്രകമ്പനം കേന്ദ്ര കാറ്റലോഗിൽ ഭൂമികുലുക്ക നിരീക്ഷണ ഉപകരണങ്ങളിൽ നിന്നും രേഖപ്പെടുത്തിയിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടാല്‍ ചെയ്യേണ്ടതും, ചെയ്യരുതാത്തതും ആയ കാര്യങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://shorturl.at/YGfpY

ഭൂചലനം ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച ഭിന്നശേഷി സൗഹൃദ വീഡിയോ ലിങ്ക് https://www.youtube.com/watch?v=Z6cG_OfhNos

The soil roughness in Bhotukal was inspected. The Disaster Management Authority said that there is no problem.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories